കൊച്ചി: പെരുമ്പാവൂര്‍ ബഥേൽ സുലോക്കോ പള്ളിത്തർക്കം പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. .- യാക്കോബായ -മലങ്കര ഓർത്തഡോൿസ് വിഭാഗങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. അയ്യായിരത്തില്പരം യാക്കോബായ ഇടവകക്കാരുള്ള പെരുമ്പാവൂര്‍ പള്ളിയില്‍ സമാധാനമായി ആരാധന നടത്താന്‍ വിശ്വാസികള്‍ക്ക് അവസരം ലഭിക്കണമെന്നു ജില്ലാ ഭരണകൂടത്തോടു മലങ്കര യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.
ബഥേൽ സുലോക്കോ പള്ളിത്തർക്കം പരിഹരിക്കാൻ യാക്കോബായ ഓർത്തഡോൿസ് വിഭാഗങ്ങളില്‍ നിന്നുമായി മൂന്നു പേര് വീതമാണ് കളക്ടർ വിളിച്ച ചർച്ചയിൽ പങ്കെടുത്തത്. പള്ളിയിലുള്ള ഓര്ത്തഡോക്സുകാരൊന്നും ഇടവകക്കാരല്ലെന്നും കോട്ടയത്തുനിന്നും മറ്റും ബസുകളില്‍ ആളെയെത്തിച്ചു സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. പള്ളിയില്‍ 90 ശതമാനവും യാക്കോബായ വിശ്വാസികളാണെന്നും പള്ളി പൂട്ടിയാല്‍ 5000 ത്തോളം വിശ്വാസികള്‍ക്കു വലിയനോമ്പുകാലത്ത് പുറത്തുനില്‍ക്കേണ്ടിവരുമെന്നും അവരുടെ ദുരവസ്ഥ കലക്ടര്‍ കാണാതെ പോകരുതെന്നും യാക്കോബായ സഭയെ പ്രതിനിധീകരിച്ച സഭാ സെക്രട്ടറി അഡ്വ.പീറ്റര്‍ കെ. ഏലിയാസ് ബോധിപ്പിച്ചു.
കോടതി വിധി അനുസരിച്ച് യാക്കോബായ വിഭാഗത്തെ പള്ളിയിൽ നിന്നും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്ന ഓര്‍ത്തഡോക്സ് വിഭാഗം അല്ലാത്ത പക്ഷം പള്ളി അടച്ചിടണമെന്നും ആവശ്യപ്പെട്ടു. പള്ളി അടച്ചിടണമെന്ന ആവശ്യം അനുവദിക്കാനാവില്ലന്നും മുന്‍പുണ്ടായിരുന്ന പോലെ സമയക്രമം നിശ്ചയിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താൻ സമ്മതമാണെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ നിലപാട്.
കോതമംഗലത്തും പിറവത്തും ഇതേ ആവശ്യം ഓര്‍ത്തഡോക്സ് വിഭാഗം ഉന്നയിച്ചെങ്കിലും പോലീസ് സംരക്ഷണം നല്കാന് കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാടും ഹൈക്കോടതി വിധിയും. പള്ളി പൂട്ടണമെന്നു ഹൈക്കോടതി പറഞ്ഞിട്ടില്ല. അവിടെ ആരാധന നടക്കണം. ഓര്‍ത്തഡോക്സ് െവെദികനുവേണ്ടിയല്ല, തങ്ങള്‍ക്ക് ആരാധിക്കാനാണ് ഇടവകക്കാര് പണം മുടക്കി പള്ളികള്‍ നിര്‍മിച്ചിട്ടുള്ളത്. പള്ളികള്‍ പൂട്ടിക്കുകയാണ് ഓര്‍ത്തഡോക്സ് സഭയുടെ ലക്ഷ്യമെന്ന് അവര്‍തന്നെ കലക്ടറെ അറിയിച്ചുകഴിഞ്ഞു. ഇടവക ജനങ്ങളെ ഇറക്കി വിട്ടു പള്ളിപൂട്ടിക്കുക മാത്രമേ ഏക മാർഗമുള്ളൂ എന്ന് ഓർത്തഡോൿസ് വിഭാഗം പറഞ്ഞു , തങ്ങൾക്കു സ്വത്തു കൈമാറാതെ ഒരു ചര്‍ച്ചക്കും ഇല്ലന്നും അവർ വ്യക്തമാക്കി
നിലവിൽ 5000 യാക്കോബായക്കാരും 30 തോളം മലങ്കര ഓർത്തഡോൿസ് വിഭാഗവുമാണ് ഇ പള്ളിയിൽ ഉള്ളത് . യാക്കോബായ വിശ്വസത്തിൽ പണിത പള്ളിയിൽ സഭയോചിപ്പിന്റെ സമയത്തു വൈദികൻ കൂറുമാറി മലങ്കരഓർത്തഡോൿസ് വിഭാഗത്തിൽ ചേരുകയും തുടർന്ന് മുപ്പതോളം വീട്ടുകാർ ഇ വൈദികനൊപ്പം കൂറുമാറി പോവുകയും ചെയ്തു , അങ്ങനെയാണ് പെരുമ്പാവൂർ പള്ളിയിലും കക്ഷിവഴക്കു ഉണ്ടായതു
സുപ്രീം കോടതി വിധി മറികടന്നു തീരുമാനമെടുക്കുന്ന കാര്യത്തില്‍ പരിമിതിയുണ്ടെന്നു കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കാലത്തു പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള സാധ്യതയാണു ജില്ലാ ഭരണകൂടം സ്വീകരിക്കുകയെന്നും കലക്ടര്‍ പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പള്ളി അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ജില്ലാ കളക്ടറും പൊലീസും ചർച്ച അവസാനിപ്പിച്ചത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പെരുമ്പാവൂരിലെത്തി പള്ളിയില്‍ സന്ദര്‍ശനം നടത്തി. ചര്‍ച്ചയില്‍ തീരൂമാനമാകാത്തതിനെ തുടര്‍ന്ന് പള്ളിയില്‍ സമരം ഏറ്റെടുക്കാൻ ഓർത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളി പരിസരത്ത് രാത്രി തന്നെ കോട്ടയത്തുനിന്ന് ആളെ ആളെ ഇറക്കി സ മരപ്പന്തല്ക്കെട്ടി സത്യാഗ്രഹമാരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടു ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും പള്ളിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.